കേരള ലളിതകലാ അക്കാദമി വീഡിയോഡോക്യുമെന്റേഷന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

കേരള ലളിതകലാ അക്കാദമി വീഡിയോഡോക്യുമെന്റേഷന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

    തൃശൂര്‍ : കേരള ലളിതകലാ അക്കാദമിയുടെ പരിപാടികള്‍ വീഡിയോ ചിത്രീകരിക്കുന്നതിന് ഒരു വര്‍ഷത്തേയ്ക്ക് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ ഇതിനുമുമ്പ് ചെയ്തിട്ടുള്ള രണ്ട് വ്യത്യസ്ത പരിപാടികളുടെ അരമണിക്കൂറില്‍ കുറയാത്ത സിഡി/ഡിവിഡികള്‍ സഹിതമാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടത്. ഉപയോഗിക്കുന്ന ക്യാമറകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടതാണ്. ഒരു ദിവസത്തേയ്ക്ക് പരിപാടി ചിത്രീകരിക്കുന്നതിന്റെ നിരക്കും മൂന്ന് മുതല്‍ ഏഴ് ദിവസം വരെ നീളുന്ന പരിപാടികളുടെ ചിത്രീകരണ നിരക്കും പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. രണ്ട് ക്യാമറകള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിലുള്ള നിരക്കും ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തണം. പരിപാടികളുടെ ചിത്രീകരണസമയത്തുള്ള താമസം, ഭക്ഷണം, യാത്രാപ്പടി എന്നിവ സ്വയം വഹിക്കേണ്ടതാണ്. പരിപാടികളുടെ ചിത്രീകരണം കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ 3/5 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രോമോ വീഡിയോ അക്കാദമിയില്‍ ഏല്‍പിക്കേണ്ടതാണ്. ലഭിച്ച ക്വട്ടേഷനുകള്‍ വിദഗ്ദ സമിതിയുടെ പരിശോധനയ്ക്കുശേഷം തീര്‍പ്പു കല്‍പ്പിക്കുന്നതായിരിക്കും. അതിനുശേഷം വിവരം വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.
    മേല്‍ സൂചിപ്പിച്ചിരിക്കുന്ന രീതിയില്‍ വീഡിയോ ഡോക്യുമെന്റേഷന്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ 'സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശൂര്‍ - 20' എന്ന വിലാസത്തില്‍ 2018 ഒക്‌ടോബര്‍ 20-ാം തിയതിക്കുള്ളില്‍ ക്വട്ടേഷനുകള്‍ ലഭിക്കേണ്ടതാണ്.