കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ പുസ്തക അവാര്‍ഡ്, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ചിത്ര-ശില്പ കലകളെ സംബന്ധിച്ച മികച്ച മലയാള ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡിന് ജെയിംസ് ചിറ്റിലപ്പിള്ളി അര്‍ഹനായി. നോവല്‍റ്റി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ജെയിംസിന്റെ ചിത്ര-ശില്പ കലകളും സാങ്കേതിക വിദ്യയും എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ് 10,000/- രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ടി.എം. അബ്രഹാം, ഡോ. കവിത ബാലകൃഷ്ണന് എന്നിവര്‍ അടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് അവാര്‍ഡിനര്‍ഹമായ ഗ്രന്ഥം തെരഞ്ഞെടുത്തത്.
ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ വിഭാഗത്തിന് സംസ്ഥാന പുരസ്കാരം (ഒരാള്‍ക്ക്) 25,000/- രൂപയും പ്രശസ്തിപത്രവും മെമന്റോയും, കൂടാതെ 10,000/- രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരങ്ങളുമാണ് നല്‍കുന്നത്.
ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനും പുരസ്കാരത്തിനുമായി ആകെ 266 അപേക്ഷകള്‍ ലഭിച്ചു. പ്രാഥമിക മൂല്യനിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന് 64 പേരുടെ സൃഷ്ടികള്‍ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത എല്ലാ കലാകാരന്മാരുടെയും ഫോട്ടോഗ്രാഫുകള്‍
സംസ്ഥാനപുരസ്കാര പരിഗണനക്കായി ലഭിച്ചു. ഡോ. ഉണ്ണികൃഷ്ണന് പുളിക്കല്‍, കെ.വി. വിന്‍സെന്റ് എന്നിവരടങ്ങിയ ജൂറികമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്.
ഈ വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനും പുരസ്കാരത്തിനുമായി ആകെ 54 അപേക്ഷകള്‍ ലഭിച്ചു. പ്രാഥമിക മൂല്യനിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന് 51 കാര്‍ട്ടൂണിസ്റ്റുകളെ തിരഞ്ഞെടുത്തു. ഇവരില്‍ 50 പേരുടെ 88 സൃഷ്ടികളാണ് സംസ്ഥാനപുരസ്കാര പരിഗണനക്കായി ലഭിച്ചത്. സുകുമാര്‍, എം.കെ. സീരി, രാജു നായര്‍ എന്നിവരടങ്ങിയ ജൂറികമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്.
ഫോട്ടോഗ്രാഫി സംസ്ഥാന പുരസ്കാരം
വിഷ്ണു വി. നായര്‍
മലയാള മനോരമയിലെ ഫോട്ടോഗ്രാഫറായ വിഷ്ണു വി. നായരാണ് സംസ്ഥാന പുരസ്കാരത്തിന് അര്‍ഹനായത്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ വിഷ്ണു മലയാള മനോരമയുടെ ബോംബെ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. എന്‍ കണ്മണിക്കുറങ്ങാന് ഈ സ്നേഹചൂട് എന്ന ഫോട്ടോഗ്രാഫിനാണ്
പുരസ്കാരം ലഭിച്ചത്.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം
1. ദാമു സര്‍ഗം
ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരത്തിന് അര്‍ഹനായ ദാമു സര്‍ഗം പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിയാണ്. ഫ്രീന്ലാന്ഡ് ഫോട്ടോഗ്രാഫറായ ദാമു സര്‍ഗത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഫോട്ടോഗ്രാഫി അവാര്‍ഡ്, കാര്‍ഷിക ഫോട്ടോഗ്രാഫി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൈ സൈക്കിള്‍ എന്ന ഫോട്ടോയ്ക്കാണ് ഇപ്പോള്‍ പുരസ്കാരം ലഭിച്ചത്.
2. പ്രവീഷ് ഷൊര്‍ണൂര്‍
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ പ്രവീഷിന് 2013-ല്‍ മലയാള മനോരമ സംഘടിപ്പിച്ച ഇന്റര്‍ നാഷണല്‍ ഓണ്‍ ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രവീഷിന്റെ ദുരിതജീവിത പടവുകള്‍ താണ്ടി എന്ന ഫോട്ടോയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
കാര്‍ട്ടൂണ്‍ സംസ്ഥാന പുരസ്കാരം
രജീന്ദ്രകുമാര്‍
കോഴിക്കോട് സ്വദേശിയായ രജീന്ദ്രകുമാറാണ് ഈ വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്കാരത്തിന് അര്‍ഹനായത്. മാതൃഭൂമി ദിനപത്രത്തില്‍ സ്പെഷല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന രജീന്ദ്രകുമാറിന്റെ ചാറ്റാരംഭം കരിഷ്യാമി എന്ന കാര്‍ട്ടൂണിനാണ് പുരസ്കാരം ലഭിച്ചത്.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം
1. ടി.വി.ജി. മേനോന്
ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരത്തിന് അര്‍ഹനായ ടി.വി.ജി. മേനോന് കാക്കനാടാണ് താമസിക്കുന്നത്. 2005ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ബെസ്റ്റ് കാര്‍ട്ടൂണ്‍ അവാര്‍ഡും, 2011ല്‍ കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം ലഭിച്ചിട്ടുള്ള ടി.വി.ജി. മേനോന്റെ എന്തിനീ സള്ഫാന് എന്ന കാര്‍ട്ടൂണാണ് പുരസ്കാരം നേടികൊടുത്തത്.
2. ഇ. സുരേഷ്
കോഴിക്കോട് പയ്യോളി സ്വദേശിയായ സുരേഷിന് 2008ല്‍ ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സുരേഷിന്റെ വൃത്തിയുള്ള നാടിനായ് എന്ന കാര്‍ട്ടൂണിനാണ് ഈ വര്‍ഷം പുരസ്കാരം ലഭിക്കുന്നത്.
2015 മെയ് 19ന് അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറി അങ്കണത്തില്‍ വെച്ച് നടക്കുന്ന
ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.