കേരള ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് അഞ്ച് പേര്‍ കൂടി

കേരള ലളിതകലാ അക്കാദമി
ജനറല്‍ കൗണ്‍സിലിലേക്ക് അഞ്ച് പേര്‍ കൂടി

കോഴിക്കോട്:  കേരള ലളിതകലാ അക്കാദമി ഭരണസമിതിയിലേക്ക് അഞ്ച്‌പേരെ കൂടി തിരഞ്ഞെടുത്തു.  കോഴിക്കോട് അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചേര്‍ന്ന പ്രഥമ യോഗമാണ് പോള്‍ കല്ലാനോട്, പി.വി.ബാലന്‍, ബൈജുദേവ്, ശ്രീജ പള്ളം, കെ.എ. സോമന്‍ എന്നിവരെ തിരഞ്ഞെടുത്തത്.  കാരയ്ക്കാമണ്ഡപം വിജയകുമാര്‍, എബി എന്‍. ജോസഫ്, കവിത ബാലകൃഷ്ണന്‍, സജിത  ശങ്കര്‍, പുഷ്പാകരന്‍, രവീന്ദ്രന്‍ എം.വി. എന്നിവരെ നേരത്തെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിരുന്നു.

ചെയര്‍മാന്‍ സത്യപാല്‍, വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ട്രഷറര്‍ വി.ആര്‍.സന്തോഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.