കേരള ലളിതകലാ അക്കാദമി ചിത്ര-ശില്പകലാ പ്രദര്‍ശനത്തിന് ധനസഹായം നല്‍കുന്നു.

കേരള ലളിതകലാ അക്കാദമി ചിത്ര-ശില്പകലാ പ്രദര്‍ശനത്തിന്
ധനസഹായം നല്‍കുന്നു.

    ചിത്ര-ശില്പകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനു മുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2020-2021 വര്‍ഷം അക്കാദമി ഗ്യാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പി ക്കുന്നതിന് 50,000/-രൂപ വീതവും, ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000/-രൂപ വീതവും ഗ്രാന്റായി അക്കാദമി നല്‍കും. ഗ്രൂപ്പ് പ്രദര്‍ശനത്തില്‍ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും കലാകാരന്മാര്‍ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 x 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാര്‍ അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറികളില്‍ പ്രദര്‍ശനം നടത്തേണ്ടതാണ്. അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കേരളത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികള്‍ക്ക് പ്രദര്‍ശനത്തിന് അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

    അപേക്ഷാ ഫോറം അക്കാദമിയുടെ വെബ് സൈറ്റിലും, അക്കാദമിയുടെ ഗ്യാലറികളിലും ലഭിക്കുന്നതാണ്. തപാലില്‍ ആവശ്യമുള്ളവര്‍ “സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20” എന്ന വിലാസത്തില്‍ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും 2021 മാര്‍ച്ച് 05 ന് മുന്‍പായി ലളിതകലാ അക്കാദമി മുഖ്യകാര്യാലയത്തില്‍ ലഭിച്ചിരിക്കണം. (ഫോണ്‍ : 0487-2333773)

 

ഏകാംഗ പ്രദര്‍ശനത്തിനുള്ള അപേക്ഷാ ഫോം

ഗ്രൂപ്പ് പ്രദര്‍ശനത്തിനുള്ള അപേക്ഷാ ഫോം