കേരള ലളിതകലാ അക്കാദമി ഏകാംഗ-ഗ്രൂപ്പ് കലാപ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു
കേരള ലളിതകലാ അക്കാദമിയുടെ 2019-2020 വര്‍ഷത്തെ ഏകാംഗ-ഗ്രൂപ്പ് പ്രദര്‍ശനത്തിനുള്ള (ചിത്രം, ശില്പം) കലാകാരന്മാരെ തെരഞ്ഞെടുത്തു.
ചിത്ര-ശില്പകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രാന്റ് നല്‍കുന്നത്. പ്രദര്‍ശനം നടത്തുന്നതിനായി അക്കാദമി ഗ്യാലറി സൗജന്യമായി അനുവദിക്കുന്നതിനുപുറമെ താമസ ഭക്ഷണ ചെലവും യാത്രപ്പടിയും കൂടാതെ ഏകാംഗപ്രദര്‍ശനത്തിന് 50,000/-രൂപയും ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000/-രൂപയുമാണ് അക്കാദമി ഗ്രാന്റ് നല്‍കുന്നത്. ടിറ്റോ സ്റ്റാന്‍ലി, കൃഷ്ണ ജനാര്‍ദ്ദന (കൃഷ്ണ ജെ.), ടി.കെ. മുരളീധരന്, അനന്തകൃഷ്ണന് എസ്.കെ., സുനില്‍ അശോകപുരം, ശ്യാം അറമ്പന്‍, അരുണ്‍ രവി, ലിജു കെ., സിതാര കെ.വി., അഖിനു കെ., ഷൈജു ടി.കെ., രമേഷ് എം.ആര്., ഷാജി സി.കെ., വിനീത ഡബ്ല്യു., പ്രസാദ് കുമാര്‍ കെ.എസ്, അമീന് ഖലീല്‍, അശ്വനി കുമാര്‍ വി.എസ്., ജയമോള്‍ പി.എസ്., വിപിന്‍ ധനുര്ധരന് എന്നിവരെ പെയിന്റിംഗ് വിഭാഗത്തിലും ഉഷ രാമചന്ദ്രന്, ജോണ്‍സ് മാത്യു, ബാലഗോപാലന് ബേത്തൂര്‍, അനീഷ് ഗംഗാധരന്, രാധാകൃഷ്ണന് പി. ബി. എന്നിവരെ ശില്പ വിഭാഗത്തിലും ഏകാംഗ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തു.
ഒ. രാജന് (രഞ്ജിത്ത് പി., ചിത്ര അനിരുദ്ധന്), സണ്ണി മാനന്തവാടി (അജയന് കാരാടി, ബെന്നി കെ.എ.), ശില്പ ടി.കെ. (അമല്‍ദേവ് എസ്. നാരായണന്, ഷാന്‍ കെ.ആര്), ജിപിന്‍ വര്‍ഗ്ഗീസ് (പി.കെ. മനോജ്, സുനില്‍ കുമാര്‍ എ.പി., ചിത്ര ഇ.ജി., സിതാര എ.), ജോണ്സണ് എം.കെ. (ദേവന് മടങ്ങര്‍ലി, അനില്‍ കെ.വി.), ശശികുമാര്‍ കെ. (ഗായത്രി ആര്‍ട്ടിസ്റ്റ്, റോബര്‍ട്ട് ലോപ്പസ്), ഷക്കീര്‍ എറവക്കാട് (രമേഷ് കുഞ്ഞന്‍, ഷൈനി സുധീര്‍), എല്‍ദോ കെ.എസ്. (മായ മോഹന്‍, സനല്‍ പി.ടി), സംഗീത സിദ്ധാര്ത്ഥന് (സംഗീത് തുളസി, മഹേഷ് ബി. നായര്‍) എന്നീ 9 ഗ്രൂപ്പുകളെ ഗ്രൂപ്പ് പ്രദര്‍ശനത്തിനും തിരഞ്ഞെടുത്തു.