കേരള ലളിതകലാ അക്കാദമി ഏകാംഗ-ഗ്രൂപ്പ്
കലാപ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു
കേരള ലളിതകലാ അക്കാദമിയുടെ 20182019 വര്‍ഷത്തെ ഏകാംഗ-ഗ്രൂപ്പ് പ്രദര്‍ശനത്തിനുള്ള (ചിത്രം, ശില്പം) കലാകാരന്മാരെ തെരഞ്ഞെടുത്തു.
ചിത്രകല, ശില്പകല രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രാന്റ് നല്‍കുന്നത്. സൗജന്യമായി അക്കാദമി ഗ്യാലറി അനുവദിക്കുന്നതിനുപുറമെ താമസഭക്ഷണ ചെലവും യാത്രപ്പടിയും കൂടാതെ ഏകാംഗപ്രദര്‍ശനത്തിന് 50,000/-രൂപയും ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000/-രൂപയുമാണ് അക്കാദമി ഗ്രാന്റ് നല്‍കുന്നത്. മുരളി ടി, പുഷ്പകിന് ഇ.എച്ച്, അഭിമന്യു വടക്കൂട്ട് ഗോവിന്ദന്, അഞ്ജു ചന്ദ്രന്, വിഷ്ണുപ്രിയന് കെ., രാഘവന് അത്തോളി, ജ്യോതിബാസ് ഗുരുവായൂര്‍, ബാലു ചരണ്‍, സതീഷ് തോപ്രത്ത്, ജോസഫ് ഡെസ്മേണ്ട് റെബെയ്റോ, രാജന് പി.എസ്., സുധീഷ് കെ., മീര കെ., രഞ്ജിത് രാമന്, ഷജിത് ആര്.ബി., സ്മിത ജി.എസ്., മുഹമ്മദ് കെ.കെ., വര്‍ഗ്ഗീസ് കളത്തില്‍, വൈശാഖ് കെ., ബബിത കടന്നപ്പള്ളി, ഹരീന്ദ്രന്‍ ടി.കെ., ശിവദാസ് എ.കെ., ഷാജു പി.പി., പ്രസാദ് ടി.എസ്, എന്നിവരെ കൂടാതെ ഭിന്നശേഷിക്കാരിയായ (വായില്‍ ബ്രഷ് വെച്ചുകൊണ്ട് ചിത്രം വരയ്ക്കുന്ന) സുനിത തൃപ്പാണിക്കരയേയും ഏകാംഗപ്രദര്‍ശനത്തിന് പരിഗണിച്ചിട്ടുണ്ട്.
സാജു തുരുത്തില് (ജി. രാജേന്ദ്രന്, സുരേഷ് കൂത്തുപറമ്പ്), വിബിന് ടി. പാലോത്ത് (വിനോദ് അമ്പലത്തറ, സചീന്ദ്രന്‍ കാരട്ക്ക, ശ്രീജിത്ത് കുമ്പള), സി. ശാന്ത കല്ലായി (അനുപ് കെ.പി., ദിലീപ് ബാലന് കല്ലായി, ഷാജു നെരവത്ത്, അനിബ എച്ച്), ധ്രുവരാജ് എന്‍.വി. (ക്രിസ്തികലക്ഷ്മി ഐ.ജെ., ദിനേഷ് കൃഷ്ണന്, അക്ഷയ് എന്‍.പി.), അഖില്‍ വിജയകുമാര്‍ (അയപ്പദാസ് ഐ.ആര്., വിഷ്ണു സി.എസ്.) വിശ്വജിത്ത് കെ.ആര്. (ഗ്ലാന്‍സി മുഖന്‍ എസ്., രേഷ്മ ബേബി), മഹേഷ് കെ.കെ. (ബിജു, നിതിന്‍ ബാബു, സാജ് ആര്. സ്വാമി), ജിതേഷ് സി.എന്‍ (പ്രദീപ് കുമാര്‍ ബി, മര്‍ഡോണ ഡാനിയല്‍), ആകാശ് മേലേവീട്ടില്‍
(സുഹൈന സി.കെ., വിശ്വതി പി) എന്നീ 9 ഗ്രൂപ്പുകളെ ഗ്രൂപ്പ് പ്രദര്‍ശനത്തിനും തിരഞ്ഞെടുത്തു.