കേരള ലളിതകലാ അക്കാദമിയുടെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു

കേരള ലളിതകലാ അക്കാദമിയുടെ 2015-2016 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
എം.എഫ്‌.എ/എം.വി.എ. വിദ്യാര്‍ത്ഥികളായ പി.വി. കാര്‍ത്തിക, ശ്രീകല എ., ഷിയാസ്‌ ഖാന്‍ (ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആന്റ്‌ ഫൈന്‍ ആര്‍ട്‌സ്‌, തൃപ്പൂണിത്തുറ) അനുപമ
ഏലിയാസ്‌, സന്ദീപ്‌ എസ്‌. ബാബു (എസ്‌. എന്‍. സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ & കമ്മ്യൂണിക്കേഷന്‍, ഹൈദ്രാബാദ്‌ യൂണിവേഴ്‌സിറ്റി), സിത്താര എ., (കലാഭവന്‍ ശാന്തിനികേതന്‍, വിശ്വഭാരതി
യൂണിവേഴ്‌സിറ്റി) എന്നിവര്‍ക്കും. ബി.എഫ്‌.എ/ബി.വി.എ. വിദ്യാര്‍ത്ഥികളായ ഹരിലാല്‍ കൃഷ്‌ണന്‍ വി.ബി, ഷനോജ്‌ പി.സി. (രാജാരവിവര്‍മ്മ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌ മാവേലിക്കര), മിത്ര കെ. (ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആന്റ്‌ ഫൈന്‍ ആര്‍ട്‌സ്‌, തൃപ്പൂണിത്തുറ), വിഷ്‌ണു പ്രിയന്‍ കെ. (ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി കാലടി), ദിനേശ്‌ കൃഷ്‌ണന്‍ (ഗവണ്‍മെന്റ്‌ ഫൈന്‍ ആര്‍ട്‌സ്‌ കോളേജ്‌, തൃശ്ശൂര്‍) എന്നിവര്‍ക്കും ലഭിച്ചു.
എം.എഫ്‌.എ/ എം.വി.എ. വിദ്യാര്‍ത്ഥികള്‍ക്ക്‌ 6000/-രൂപ വീതവും ബി.എഫ്‌.എ./
ബി.വി.എ വിദ്യാര്‍ത്ഥികള്‍ക്ക്‌ 5000/-രൂപ വീതവുമാണ്‌ സ്‌കോളര്‍ഷിപ്പ്‌ തുക.
കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്‌ കേരള ലളിതകലാ അക്കാദമി
സെക്രട്ടറി വൈക്കം എം.കെ. ഷിബു അറിയിച്ചു.