'കാര്‍ട്ടൂണ്‍ ഫെസ്റ്റ് 2013'

 കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന എം. അജയകുമാറിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം 2013 നവംബര്‍ 2 ന് തലശ്ശേരിയിലെ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. എം. അജയകുമാര്‍ നിരവധി ചിത്ര-ശില്പ-കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 1990 ലെ കേരള കാര്‍ട്ടൂണ്‍ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ നിരവധി കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ അജയകുമാറിന് ലഭിച്ചിട്ടുണ്ട്. വടകര സ്വദേശിയും കവിയുമായ അജയകുമാര്‍ വടകര വിദ്യാപ്രകാശ് പബ്ലിക് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ്. 2013 നവംബര്‍ 2 ന് വൈകീട്ട് 4 മണിക്ക് മാഹി എം.എല്‍.എ.യും പുതുശ്ശേരി മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയുമായ ശ്രീ. ഇ.വത്സരാജ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. നവംബര്‍ 8 ന് പ്രദര്‍ശനം സമാപിക്കും.