കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു.

കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിന്
കലാകാരന്മാരെ തെരഞ്ഞെടുത്തു.

കേരള ലളിതകലാ അക്കാദമിയുടെ 2018 2019 വര്‍ഷത്തെ കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിനായി കലാകാരന്മാരെ തെരഞ്ഞെടുത്തു.
തോമസ് ആന്റണി, കെ.ബി. ഹരികുമാര്‍, സുധീര്‍നാഥ് എന്നിവരെയാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുവേണ്ടി 50,000/-രൂപ ഗ്രാന്റും സൗജന്യ ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ക്ക്
നല്‍കുന്നത്.