കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

    തൃശൂര്‍ : കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 2021-22 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം കെ. കരുണാകരന്റെ പേരില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
    എം.എഫ്.എ വിദ്യാര്‍ത്ഥികളായ ക്രിസ്തിക ലക്ഷ്മി ഐ.ജെ, ജതീഷ് കെ. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തിരുവനന്തപുരം), അനന്തപത്മനാഭന്‍ കെ.എസ്.  (രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര), ആര്യശ്രീ കെ.എസ്, സുരഭി പി. (കലാഭാവന വിശ്വഭാരതി യുണിവേഴ്‌സിറ്റി, ശാന്തിനികേതന്‍), റ്റിട്ടോ സ്റ്റാന്റ്‌ലി എസ്.ജെ. (ദ മഹാരാജാ  സയജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ) എന്നിവര്‍ക്കും, ബി.എഫ്.എ വിദ്യാര്‍ത്ഥികളായ ദേവിക കെ.എസ്, സംഗീത കെ.എച്ച്, അശ്വതി പ്രകാശ് വി. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തൃശ്ശൂര്‍), അരുണ്‍ എം.ജി, സാന്ദ്ര തോമസ്   (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തിരുവനന്തപുരം) എന്നിവര്‍ക്കുമാണ് കേരള ലളിതകലാ അക്കാദമി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചത്.
    കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ എം.എഫ്.എ വിദ്യാര്‍ത്ഥികളായ സെലിന്‍ ജേക്കബ് വി, അജിത് കുമാര്‍ ആര്‍.എസ്. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് തിരുവനന്തപുരം) ശ്രീലക്ഷ്മി കെ.എസ്. (കലാഭാവന വിശ്വഭാരതി യുണിവേഴ്‌സിറ്റി, ശാന്തിനികേതന്‍) ബി.എഫ്.എ വിദ്യാര്‍ത്ഥികളായ നിധിന്‍ദാസ് എം.വി. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തൃശ്ശൂര്‍), അഖിലേഷ് ഡി.ആര്‍, അനന്തു ഉണ്ണികൃഷ്ണ ശര്‍മ്മ വി.എസ്. (ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, കാലടി), സബിന്‍ എസ്.എസ്, നയന കെ.എസ്. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തിരുവനന്തപുരം) എന്നിവരുമാണ്.