കലാനിരൂപണ-പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്‌

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും 10,000/- രൂപയുടെ വീതം അവാര്‍ഡുകള്‍ കേരള ലളിതകലാ അക്കാദമി നല്‍കുന്നു. 2011 ജനുവരി 1നുശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. താല്പര്യമുള്ള രചയിതാക്കള്‍ക്ക് അവരുടെ ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (ഫോണ്‍ നമ്പറും) സഹിതം പുസ്തകത്തിന്റെ നാല് പ്രതികള്‍ “സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20” എന്ന വിലാസത്തില്‍ 2012 നവംബര്‍ 30-ാം തീയതിയ്ക്ക് മുന്‍പായി അയയ്‌ക്കേണ്ടതാണ.് പ്രസ്തുത പുസ്തകത്തിന്റെ
പ്രതികള്‍ തിരികെ നല്‍കുന്നതല്ല.

 

 

ശ്രീമൂലനഗരം മോഹന്‍
സെക്രട്ടറി