കലാകാര ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കേരള ലളിതകലാ അക്കാദമിയുടെ കലാകാര ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 ഒക്ടോബര്‍ 31

നിബന്ധനകള്‍

1. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ ഏതെങ്കിലും ഒരു വാര്‍ഷിക കലാപ്രദര്‍ശനത്തിലോ ഗ്രാന്റ് പ്രദര്‍ശനങ്ങളിലോ ഏതെങ്കിലും കലാക്യാമ്പുകളിലോ പങ്കെടുത്തിട്ടുള്ളവരാകണം .
2. അപേക്ഷകര്‍ 21 വയസ്സിന് മുകളിലുള്ള മലയാളി കലാകാരരും ചിത്രകല/  ശില്‍പ്പകല/  ഫോട്ടോഗ്രാഫി തുടങ്ങിയ കലാമേഖലകള്‍  ഉപജീവനം ആയി സ്വീകരിച്ചവരുമായിരിക്കണം  
3. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്സിറ്റി, മറ്റു പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഈ പദ്ധതി പ്രകാരം അപേക്ഷിയ്ക്കാന്‍ പാടുള്ളതല്ല.
4. വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കവിയാത്തവരായിരിക്കണം അപേക്ഷിക്കേണ്ടത്.
5. അപൂര്‍ണ്ണമായതോ, അവ്യക്തമായതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല .
6. അപേക്ഷകളുടെ ബാഹുല്യം, അനുവദനീയമായ ബജറ്റ് ധനവിഹിതം എന്നിവ പരിശോധിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയായിരിക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ അനുവദിയ്ക്കുക.
9 . ഒരു വര്‍ഷത്തേക്ക് ആയിരിക്കും ഇന്‍ഷുറന്‍സ്
10 . ആപ്ലിക്കേഷന്‍ ഫോം അക്കാദമിയുടെ  എല്ലാ ഗാലറിയിലും അക്കാദമി വെബ്‌സൈറ്റിലും ലഭ്യമായിരിക്കും, നിര്‍ദ്ധിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ചു അടുത്തുള്ള അക്കാദമിയുടെ  ഏതു  ഗാലറിയിലും  ആവശ്യമായ രേഖകള്‍  സഹിതം നല്‍കുക .

 

KALAKARA INSURANCE - APPLICATION FORM (Click here to download)