കലാകരാന്മാര്‍ക്ക് കോവിഡ് സമാശ്വാസ പദ്ധതി - (രണ്ടാം ഘട്ടം)

കലാകരാന്മാര്‍ക്ക് കോവിഡ് സമാശ്വാസ പദ്ധതി - (രണ്ടാം ഘട്ടം)

    കോവിഡ് 19 ലോക്ഡൗണ്‍ മൂലം ഉപജീവനം നഷ്ടപ്പെട്ട കലാകാരന്മാരെയും കലാപ്രകടനത്തിന് പശ്ചാത്തലമൊരുക്കുന്നവരേയും സഹായിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസന്നിധിയില്‍ നിന്നും 1000 രൂപ ധനസഹായം പദ്ധതിയിലേക്ക് ചിത്രകല/ശില്പകല/ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍/കരകൗശലം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് സാംസ്‌ക്കാരികവകുപ്പിന്റെ താഴെപ്പറയുന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്.

       http://www.keralaculture.org/covid_relief_scheme

കഴിഞ്ഞ അഞ്ചു വര്‍ഷമായി കലാമേഖലയില്‍ സജീവമായും തുടര്‍ച്ചയായും പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.  ആദ്യഘട്ടത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.  നേരത്തെ കോവിഡ് ധനസഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.  പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തവര്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ നിന്നും പ്രതിമാസ പ്രതിഫലമോ, ധനസഹായമോ, ശമ്പളമോ, പെന്‍ഷനോ, നിലവില്‍ കൈപ്പറ്റാത്തവരുമായ വ്യക്തികള്‍, കലാകാര ക്ഷേമനിധിയില്‍ അംഗത്വം അല്ലാത്തവര്‍ എന്നിവര്‍ക്കാണ് ഈ  സഹായം ലഭിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 26.01.2021 ആയിരിക്കും.
കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
1)    അപേക്ഷകന്‍ കലാരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കലാപ്രവര്‍ത്തനം ഉപജീവനമാര്‍ഗ്ഗമാണെന്നും തെളിയിക്കുന്ന സാക്ഷ്യപത്രം (തദ്ദേശസ്വയം ഭരണവകുപ്പിലെ പ്രതിനിധി/സെക്രട്ടറി/ഗസറ്റഡ് ഓഫീസര്‍ അഥവാ ഒരു എം.പി അല്ലെങ്കില്‍ എം.എല്‍.എ സാക്ഷ്യപ്പെടുത്തിയത്)
2)    ആധാര്‍ കാര്‍ഡ്
3)    റേഷന്‍ കാര്‍ഡ്
4)    ബാങ്ക് പാസ് ബുക്ക് (അപേക്ഷകന്റെ പേരിലുള്ള അക്കൗണ്ട് നമ്പര്‍, ഐ.എഫ്,എസ്.സി.കോഡ്, ബ്രാഞ്ച് എന്നിവ വ്യക്തമായിരിക്കണം, അക്കൗണ്ട് ആക്ടീവ് ആയിരിക്കണം)
അപേക്ഷ സംബന്ധിച്ച് സംശയത്തിന് കേരള ലളിതകലാ അക്കാദമിയുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ 9207744103, 0487 - 2333773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.