ഔട്ട് ഓഫ് ഗാര്‍ഡന്‍ -ഏകാംഗപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന മഹിജ ചന്ദ്രന്റെ ഏഴു ദിവസം നീണ്ടു നില്ക്കുന്ന ഏകാംഗപ്രദര്‍ശനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലുള്ള അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയില്‍ ഒക്‌ടോബര്‍ 21ന് ആരംഭിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് തന്റെ ചിത്രങ്ങളില്‍ പ്രമേയമാക്കിയിട്ടുള്ളതെന്ന് കൊല്ലം തേവള്ളി സ്വദേശിനിയായ മഹിജ ചന്ദ്രന്‍ പറയുന്നു. മനുഷ്യ ജീവിതത്തിലെ പ്രണയം, സന്തോഷം, പ്രതീക്ഷ തുടങ്ങിയ വികാരങ്ങളും മഹിജയുടെ ചിത്രങ്ങള്‍ക്ക്പ്രമേയങ്ങളാകുന്നു. പ്രകൃതിയേയും പ്രത്യേകിച്ച് പുഷ്പങ്ങളേയും ഇഷ്ടപ്പെടുന്ന മഹിജയുടെ മുപ്പതോളം ഡ്രോയിംഗുകളും ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ ബാംഗ്ലൂര്‍ ജീവിതവും ചിത്രങ്ങള്‍ക്ക് വിഷയങ്ങളായിട്ടുണ്ടെന്ന് മഹിജ പറയുന്നു. പ്രകൃതി, സൗന്ദര്യം, സ്വപ്നം, ജീവിതം ഇവയൊക്കെ അവരുടെ ചിത്രങ്ങള്‍ക്ക് വിഷയങ്ങളാകുന്നു. ഒക്‌ടോബര്‍ 27ന് പ്രദര്‍ശനം സമാപിക്കും.

 

ശ്രീമൂലനഗരം മോഹന്‍
സെക്രട്ടറി