ഓര്‍മ്മച്ചായം 2017

Submitted by Secretary on

 

കേരള ലളിത കലാഅക്കാദമി

വാളൂര്‍ ഗ്രാമീണ വായനശാല
ജനാവിഷ്‌ക്കാര ജനകീയ വെബ് പോര്‍ട്ടല്‍

ഓര്‍മ്മച്ചായം 2017

ചിത്രകാരന്‍ മുഹമ്മദ് അലി ആദം സ്മരണ
അന്നമനട
2017 സെപ്തംബര്‍ 30, ഒക്‌ടോബര്‍ 1, 2

കുട്ടിച്ചായം

ചിത്രകലാക്യാമ്പ്

ചലച്ചിത്രപ്രദര്‍ശനം

ദേശീയ സെമിനാര്‍

ആള്‍ക്കൂട്ടത്തോടൊപ്പം ആയിരുന്നപ്പോഴും തനിച്ചായിരുന്നു പുറം ലോകത്തിന്റെ മുഹമ്മദ് അലി ആദം, അന്നമനടയുടെയും വാളൂരിന്റെയും വെസ്റ്റ് കൊരട്ടിയുടെയും മമ്മാലിക്ക. ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം
സ്വദേശത്ത് ഏറെയൊന്നും പ്രശസ്തനല്ലായിരുന്നു. എന്നാല്‍ തീവ്രമായി കലഹിക്കുകയും അത്രതന്നെ ആര്‍ദ്രമായി സ്‌നേഹിക്കുകയും ഒപ്പം വരയ്ക്കുകയും ചെയ്ത് അദ്ദേഹം നാട്ടിലും പുറത്തുമായി തീര്‍ത്തുവച്ച വിപുലമായ ഒരു സുഹൃദ്‌സഞ്ചയമുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് നമ്മെ വിട്ടുപോയ മുഹമ്മദ് അലിക്ക് സ്മരണാഞ്ജലിയായി ഓര്‍മ്മച്ചായം 2017 എന്ന പേരില്‍ വാളൂരിലും അന്നമനടയിലുമായി വിവിധ പരിപാടികള്‍ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്നു.
ഈ ദൗത്യത്തിന് നേതൃത്വം നല്‍കുവാന്‍ അക്കാദമിയുടെ കൂടെ വാളൂര്‍ ഗ്രാമീണ വായനശാലയും ജനാവിഷ്‌കാര ജനകീയ പങ്കാളിത്ത പോര്‍ട്ടലും ഉണ്ട്.
ഒരേ സമയം ഒറ്റയായിരിക്കുകയും സംഘമനുഷ്യനായിരിക്കുകയും ചെയ്യുക എന്നത് സമൂഹവുമായി നിരന്തരം ഇടപെടുന്ന കലാകാരന്‍ എന്ന നിലയ്ക്ക് മുഹമ്മദ് അലി വാശിയോടെ കൊണ്ടുനടന്ന ഒരു പ്രവൃത്തി പദ്ധതിയും ജീവിതരീതിയും ആയിരുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള ഈ ദ്വന്ദാത്മകമായ പ്രവര്‍ത്തനത്തിലൂടെയാണ് ചരിത്രത്തിലെ മാറ്റങ്ങള്‍ എല്ലാം തന്നെ സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മുഹമ്മദ് അലി  ഒരു കേവല കലാകാരനല്ല, ഒരു പ്രവര്‍ത്തന രൂപകമാണ്. ആ രൂപകത്തെ മുന്‍നിര്‍ത്തി സമകാലിക ഇന്ത്യയില്‍ കോര്‍പറേറ്റ് ആധിപത്യം, വര്‍ഗീയത എന്നിവ ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള ജനവിരുദ്ധമായ, അത്യന്തം ആപത്കരമായ അന്തരീക്ഷത്തെ ചെറുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഫാസിസം നമ്മുടെ മുന്നറകളിലേക്കും അകത്തളങ്ങളിലേക്കും കിടപ്പറകളിലേക്കും എന്തിന്, നമ്മുടെ ഉള്ളറകളിലേക്കും കടന്നു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമായി ഗൗരിലങ്കേഷ് എന്ന പത്രപ്രവര്‍ത്തകയുടെ കൊലപാതകം നമുക്കുമുന്നിലുണ്ട്. പ്രതിസ്വരങ്ങളെ പ്രീതിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടിച്ചമര്‍ത്താന്‍, അതിനും കഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യാന്‍, കോര്‍പറേറ്റുകളും വര്‍ഗീയശക്തികളും ഏതറ്റംവരെയും പോകും എന്ന് മനസ്സിലാക്കി പ്രതിരോധം ചമയ്ക്കാന്‍ കലയെ എങ്ങനെ ഉപയോഗിക്കാം എന്ന അന്വേഷണത്തിന്റെ ഭാഗമാണ്, ഓര്‍മ്മച്ചായം 2017. മാനവികതയുടെ ആധാരശിലകളായ സമത്വം, സഹിഷ്ണുത, നീതി, ജനാധിപത്യം എന്നിവയില്‍ വിശ്വസിക്കുന്ന എല്ലാവരും ഈ പരിപാടികളില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. സംസ്‌കാരത്തെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഇടമാക്കി മാറ്റാനുള്ള ശ്രമത്തില്‍ നമുക്ക് കൈകോര്‍ക്കാം. വരണം.

കാര്യപരിപാടി
22.09.2017 മുതല്‍  - 24.09.2017 വരെ

കുട്ടിച്ചായം കുട്ടികളുടെ ചിത്രകലാകളരി
വാളൂര്‍ എന്‍.എസ്.എസ് ഹാള്‍
ഉദ്ഘാടനം     :    22.09.2017 രാവിലെ 9.30ന്  
        ബി.ഡി. ദേവസ്സി എം.എല്‍.എ.
മുഖ്യ പ്രഭാഷണം     :    റൂബിന്‍  ഡിക്രൂസ്  
        നാഷ്ണല്‍ ബുക്ക് ട്രസ്റ്റ്, കൊച്ചി
30.09.2017 മുതല്‍  - 02.10.2017 വരെ  

ത്രിദിന ചിത്രകലാക്യാമ്പ്
വേദി : എന്‍.എസ്.എച്ച്.എസ്. വാളൂര്‍
30.09.2017   ഉച്ചക്ക് 2 മുതല്‍  

സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ്മ
വേദി : എ.എം.എ. സെന്റര്‍, വാളൂര്‍ പുളിക്കകടവ് പാലത്തിനു സമീപം
ഉദ്ഘാടനം ഉച്ചയ്ക്ക് 2 ന്    :     ജോണ്‍ പോള്‍, തിരക്കഥാകൃത്ത്

30.09.2017  വൈകീട്ട് 6 മണി
ഓര്‍മ്മച്ചായം ഔപചാരികാരംഭം
സ്വാഗതം    :    പൊന്ന്യം ചന്ദ്രന്‍, (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍    :    സത്യപാല്‍ (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം     :    സി.രവീന്ദ്രനാഥ്  (ബഹു. വിദ്യാഭ്യാസ മന്ത്രി)
മുഖ്യാതിഥി    :    വി.ആര്‍. സുനില്‍കുമാര്‍  എം.എല്‍.എ.    
01.10.2017 രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ
കേരള ലളിത കലാ അക്കാദമി ഒരുക്കുന്ന ചലച്ചിത്ര പ്രദര്‍ശനം
മോഹന്‍ രാഘവന്‍ നഗര്‍  (കെ.എം.സി. ഹാള്‍, അന്നമനട)
വൈകീട്ട് 6 മുതല്‍
'അന്നമനട പാടുന്നു' (അന്നമനട കലാസമിതി)
ഉദ്ഘാടനം  :  ഫൈസല്‍ റാസി  
02.10.2017 രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ
ദേശീയ സെമിനാര്‍
'സംസ്‌കാരം പ്രതിരോധത്തിന്റെ ഇടം'
(അൃ േമ െമ ടശലേ ീള ഞലശെേെമിരല)
ഗൗരി ലങ്കേഷ് നഗര്‍ (അന്നമനട വി.എം.ടി. ഹാള്‍)
ആമുഖം    :    പി.കെ. ശിവദാസ് (ജനാവിഷ്‌കാര ചീഫ് എഡിറ്റര്‍)
സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ    :    കെ. സച്ചിദാനന്ദന്‍
(എൃലലറീാ ശി ഇൃശശെ)െ
അരങ്ങിലെ കലാപം    :    സജിത മഠത്തില്‍
(അഴശമേശേീിമഹ ഠവലമൃേല)
പ്രതിരോധത്തിന്റെ ആഗോളീകരണം
ചിത്രകലയിലൂടെ    :    സദാനന്ദ് മേനോന്‍
(ഏഹീയമഹശമെശേീി ീള ഞലശെേെമിരല ഠവൃീൗഴവ അൃ)േ
സിനിമ അടിച്ചമര്‍ത്തപ്പെട്ടവരുടെ കല    :    വിധു വിന്‍സെന്റ്
(ഇശിലാമ : അൃ േീള വേല ഛുുൃലലൈറ)
സമാപന സമ്മേളനം വൈകീട്ട് 6 മണി
മുഖ്യപ്രഭാഷണം     :    കെ.ഇ. എന്‍. കുഞ്ഞഹമ്മദ്
'അരിയപ്പെട്ട നാവുകള്‍ പറയുന്നത്'
രാത്രി 7 മുതല്‍
സംഗീത കച്ചേരി
 ശ്രീവല്‍സന്‍ ജെ. മേനോന്‍