ഓണപ്പൂക്കള ഫോട്ടോഗ്രാഫി മത്സരം

കേരള ലളിതകലാ അക്കാദമി ഓണപ്പൂക്കളം പ്രമേയമാക്കി സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. ഏറ്റവും മികച്ച ചിത്രങ്ങള്‍ക്ക് 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മോഡലുകള്‍ പൂക്കളമിടുന്നതും കേരളത്തിന്റെ തനിമ നിലനിര്‍ത്തുന്ന പശ്ചാത്തലവുമുള്ള ഫോട്ടോകള്‍ക്ക് മുന്‍ഗണന നല്‍കും. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ 15” x 12” സൈസിലുള്ള പരമാവധി മൂന്ന് ഫോട്ടോകള്‍ 2013 സെപ്റ്റംബര്‍ 30നകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ - 20 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2333773 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ അപേക്ഷാ ഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും അക്കാദമിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. (www.lalithkala.org)

 

Application Form