ഓണപ്പൂക്കളം ഫോട്ടോഗ്രാഫി മത്സരം 2012

കേരള ലളിതകലാ അക്കാദമി ഓണപ്പൂക്കളം പ്രമേയമാക്കി സംസ്ഥാനതലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചാലക്കുടി സ്വദേശിയായ സജീവ് വസദിനിയും, 15,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വളാഞ്ചേരി സ്വദേശിയായ ഷാജു വി. കാരാട്ടും, 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പേരാമംഗലം സ്വദേശിയായ ബ്രജേഷ് പി.ജി.യും നേടി.