ഒരു കുമ്പളവള്ളിയുമൊത്തുള്ള (എന്റെ) ജീവിതം (ഏകാംഗ ഫോട്ടോഗ്രാഫി പ്രദര്‍ശനം)

 കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന പ്രതാപ് ജോസഫിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനം 2013 നവംബര്‍ 5 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. മലപ്പുറം സ്വദേശിയായ പ്രതാപ് ജോസഫിന്റെ ഈ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് 'ഒരു കുമ്പളവള്ളിയുമൊത്തുള്ള (എന്റെ) ജീവിതം' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഫ്രീന്‍ലാന്‍സ് ഫോട്ടോഗ്രാഫര്‍ ആയ പ്രതാപ് ജോസഫ് നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. മുല്ലത്തറ പി.രാമന്റെ കവിതയിലൂടെയാണ് ഞാന്‍ കുമ്പളവള്ളിയിലേക്ക് പ്രവേശിച്ചതെന്ന് പ്രതാപ് പറയുന്നു. മുറ്റത്ത് നിന്ന് ടെറസ്സിലേക്ക് പടര്‍ന്നതായിരുന്നു  ആ കുമ്പളം. ആറുമാസം കൊണ്ട് എടുത്ത ആറായിരം ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 125 ചിത്രങ്ങളാണ് ഈ പ്രദര്‍ശനത്തിലുള്ളത്. 2013 നവംബര്‍ 5 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനം നവംബര്‍ 11ന് പ്രദര്‍ശനം സമാപിക്കും.