ഏകാംഗ ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍ പ്രദര്ശനഗ്രാന്റിന് മെയ് 31 വരെ അപേക്ഷിക്കാം കേരള ലളിതകലാ അക്കാദമിയുടെ 2020-2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്ശനഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 10ല്‍ നിന്ന് മെയ് 31 ലേക്ക് മാറ്റി. കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് തീയതി നീട്ടിയിരിക്കുന്നത്. അപേക്ഷാ ഫോറം അക്കാദമിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.