ഏകാംഗ/ദ്വയാംഗ/സംഘകലാ പ്രദര്‍ശനത്തിന് ധനസഹായം നല്‍കുന്നു.

ഏകാംഗ/ദ്വയാംഗ/സംഘകലാ പ്രദര്‍ശനത്തിന് ധനസഹായം നല്‍കുന്നു.

ദൃശ്യകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും സംഘപ്രദര്‍ശനത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഏകാംഗ/ദ്വയാംഗ കലാ പ്രദര്‍ശനത്തിന് 50,000/- രൂപയും, മൂന്നു മുതല്‍ അഞ്ച് വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് 100,000/ രൂപയുമാണ് അനുവദിക്കുന്നത്. ചിത്രം, ശില്പം, ഗ്രാഫിക്സ്(പ്രിന്റ് മേക്കിംഗ്), ന്യൂമീഡിയ, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനത്തിനുള്ള ഗ്രാന്റ് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവർ സ്വന്തം രചനകളുടെ 10 കലാസൃഷ്ടികളുടെ ഇമേജുകൾ, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം അക്കാദമിയുടെ വെബ് സൈറ്റില്‍ (www.lalithkala.org) ഓണ്‍ലൈൻ ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ഗ്രാന്റിന് തെരഞ്ഞെടുത്തതിന് ശേഷം ആറ് മാസത്തിനകം അതേ സാമ്പത്തിക വര്‍ഷം തന്നെ  അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറികളില്‍ പ്രദര്‍ശനം നടത്തേണ്ടതാണ്. അപേക്ഷകര്‍ 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. കേരളത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികള്‍ക്ക് പ്രദര്‍ശനത്തിന് അപേക്ഷിക്കാം. 2017 ഏപ്രിലിനുശേഷം ഏകാംഗപ്രദര്‍ശനത്തിനുള്ള ഗ്രാന്റ്  ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.

Solo Link : https://docs.google.com/forms/d/e/1FAIpQLSeX4nwWI0AKTQYe3tmgvd4Q5-qysxVy...