'ഇമേജിംങ്ങ് സൗണ്ട്‌സ്'

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന സുരേഷ് കെ. നായരുടെ രേഖാചിത്രങ്ങളുടെയും ഗോള്‍ഡ് ലീഫ് പ്രിന്റുകളുടേയും പ്രദര്‍ശനം  2013 ഡിസംബര്‍ 30 മുതല്‍ അക്കാദമിയുടെ തൃശ്ശൂര്‍ 'ചിത്രശാല' ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. പാലക്കാട് സ്വദേശിയായ സുരേഷ് കെ. നായരുടെ ഈ പ്രദര്‍ശനത്തിന് 'ഇമേജിംങ്ങ് സൗണ്ട്‌സ്' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ ചുമര്‍ ചിത്രപഠനകേന്ദ്രം, വിശ്വഭാരതി യൂണിവേഴ്‌സിറ്റി ശാന്തിനികേതന്‍, ബനസ്ഥലി വിദ്യാപീഠ് രാജസ്ഥാന്‍, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഫിലാഡല്‍ഫിയ അമേരിക്ക, പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ കലാപഠനം നടത്തിയിട്ടുള്ള സുരേഷ് കെ. നായര്‍ക്ക് ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും വിദേശത്തും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള സുരേഷ് ഇപ്പോള്‍  ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ചിത്രകലാവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.  2013 ഡിസംബര്‍ 30 ന് വൈകീട്ട് 5 മണിക്ക് ശ്രീ. വിജയകുമാര്‍ മേനോന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2014 ജനുവരി 5 ന് പ്രദര്‍ശനം സമാപിക്കും.