ആഗോള കലാഗ്രാമത്തില്‍ കലാസൃഷ്‌ടി നടത്തുവാന്‍ അവസരം

കേരള ലളിതകലാ അക്കാദമിയുടെ
ആഗോള കലാഗ്രാമത്തില്‍ കലാസൃഷ്‌ടി നടത്തുവാന്‍ അവസരം

കണ്ണൂര്‍ ശ്രീകണ്‌ഠാപുരം കാക്കണ്ണന്‍പാറയില്‍ കേരള ലളിതകലാ അക്കാദമി സ്ഥാപിച്ച ആഗോള കലാഗ്രാമത്തില്‍ താമസിച്ച്‌ കലാസൃഷ്‌ടി നടത്തുന്നതിന്‌ അക്കാദമി അപേക്ഷ
ക്ഷണിച്ചു. ചിത്ര-ശില്‌പ മേഖലയില്‍ പ്രശസ്‌ത സേവനം അനുഷ്‌ടിച്ച കലാകാരന്മാര്‍ക്കാണ്‌ അവസരം.
രാജ്യത്തിനുള്ളിലും വിദേശത്തുമുള്ള കലാകാരന്മാര്‍ക്ക്‌ 10 ദിവസം വരെ കലാഗ്രാമത്തില്‍ മിതമായ നിരക്കില്‍ താമസം ലഭ്യമാക്കും. കലാഗ്രാമത്തില്‍ താമസിച്ച്‌ കലാസൃഷ്‌ടി
നടത്തുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ -20 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.lalithkala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.