അധ്യാപകര്‍ക്കുവേണ്ടി ശില്‌പശാല

അധ്യാപകര്‍ക്കുവേണ്ടി കേരള ലളിതകലാ അക്കാദമി
ശില്‌പശാല സംഘടിപ്പിക്കുന്നു

സമകാലീന ചിത്രകലയെക്കുറിച്ച്‌ അവബോധം സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ചിത്രകലാ അധ്യാപകര്‍ക്കുവേണ്ടി ക്യാമ്പുകളും ശില്‌പശാലകളും സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ സ്‌ക്കൂളുകളിലെ അധ്യാപകര്‍ക്കാണ്‌ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്‌.
പങ്കെടുക്കുവാന്‍ താല്‌പര്യമുള്ള അധ്യാപകര്‍ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 27 മുന്‍പ്‌ അപേക്ഷിക്കണം.