അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
തൃശൂര്‍: കേരള ലളിതകലാ അക്കാദമിയില്‍ താല്ക്കാലികാടിസ്ഥാനത്തില് അക്കൗണ്ട്സ് അസിസ്റ്റന്റായി ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു.CA Inter/ ICWAI Inter യോഗ്യതയും സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ klkaestablishment@gmail.com എന്ന ഇ-മെയിലിലേക്ക് ഡിസംബര്‍ 15നകം അയയ്ക്കേണ്ടതാണ്. തൃശൂര്‍ ജില്ലയില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
എന്‍.ബാലമുരളീകൃഷ്ണന്‍
സെക്രട്ടറി