അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൃശൂര്‍:  കേരള ലളിതകലാ അക്കാദമിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ (ആറ് മാസത്തേയ്ക്ക്) അക്കൗണ്ട്‌സ് അസിസ്റ്റന്റായി ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബി.കോം ബിരുദവും, ടാലി സോഫ്റ്റ്‌വെയറില്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 2018 ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 2.30 മണിക്ക് അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകാവുന്നതാണ്.  തൃശൂര്‍ ജില്ലയില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.