2016 -2017 വര്‍ഷത്തെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

കേരള ലളിതകലാ അക്കാദമിയുടെ
കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള
കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

        കേരള ലളിതകലാ അക്കാദമിയുടെ 2016 -2017 വര്‍ഷത്തെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ.കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
    എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികളായ അരവിന്ദ് അനില്‍കുമാര്‍, അയ്യപ്പദാസ് ഐ.ആര്‍, തോമസ് കുട്ടി ജോസഫ്  (മൂന്ന് പേരും ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ), ശ്യാം എ., (ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ക്യാമ്പസ് വാരണാസി), അരുണ്‍ രവി (ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി) എന്നിവര്‍ക്കും. ബി.എഫ്.എ/ ബി.വി.എ. വിദ്യാര്‍ത്ഥികളായ ജിതിന്‍ എം.ആര്‍. (ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി,
കാലടി), സജീഷ് കെ., ഷാന്‍ കെ.കെ., (രണ്ടുപേരും ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജ്, തൃശ്ശൂര്‍), സംഗീത് ശിവന്‍ (ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ) ജിതിന്‍ ജയകുമാര്‍ (രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മാവേലിക്കര) എന്നിവര്‍ക്കും ലഭിച്ചു.
    എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികള്‍ക്ക് 6000/-രൂപ വീതവും ബി.എഫ്.എ./ബി.വി.എ വിദ്യാര്‍ത്ഥികള്‍ക്ക് 5000/-രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക.
    കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രിയും ചിത്രകാരനുമായിരുന്ന കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അറിയിച്ചു.