കാരിക്കേച്ചര്‍ ക്യാമ്പ്

Submitted by Secretary on

സുഹൃത്തെ,

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ 23-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കായംകുളത്ത്, അതിര്‍ത്തിച്ചിറയിലുള്ള കൃഷ്ണപുരം സാംസ്‌കാരിക വിനോദ കേന്ദ്രത്തില്‍ വെച്ച് 2012 ഡിസംബര്‍ 26 ബുധനാഴ്ച രാവിലെ 9.30ന് അനുസ്മരണ യോഗവും കാരിക്കേച്ചര്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ്  പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ ശ്രീ. സി.കെ. സദാശിവന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരിക്കും. താങ്കളുടെയും, കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും മഹനീയ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു.

 

 

കാര്യപരിപാടി

സ്വാഗതം : ശ്രീ. ശ്രീമൂലനഗരം മോഹന്‍ (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)

ആമുഖം : ശ്രീ. കെ.എ. ഫ്രാന്‍സിസ് (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)

അദ്ധ്യക്ഷന്‍ : ശ്രീ. സി.കെ. സദാശിവന്‍ എം.എല്‍.എ.
  
ഉദ്ഘാടനം : ശ്രീ. കെ.സി. ജോസഫ് (സാംസ്‌കാരിക വകുപ്പ് മന്ത്രി)

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണം : കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍
  
മുഖ്യാതിഥികള്‍ : ശ്രീമതി അമ്പിളി സുരേഷ് (ചെയര്‍പേഴ്‌സണ്‍, കായംകുളം നഗരസഭ)
  അഡ്വ. സി.എ. അന്‍ഷാദ് (പഞ്ചായത്ത് പ്രസിഡന്റ്, കൃഷ്ണപുരം)

ആശംസ : ശ്രീമതി സലീന (വാര്‍ഡ് കൗണ്‍സിലര്‍, കായംകുളം നഗരസഭ)
  ശ്രീമതി ബീന അശോക് (ബ്ലോക്ക് പഞ്ചായത്ത് അംഗം, മുതുകുളം)
  ശ്രീ. പ്രേംജിത്ത് കായംകുളം
  ശ്രീ. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍
  ശ്രീ. അഡ്വ. എ. ഷാജഹാന്‍ KPAC
  ശ്രീ. കെ. പരമേശ്വരന്‍പിള്ള (സാംസ്‌കാരിക വിനോദ കേന്ദ്രം, പ്രാദേശിക കമ്മിറ്റി കണ്‍വീനര്‍)

നന്ദി : ശ്രീ. ജി. ഹരികുമാര്‍ (കാര്‍ട്ടൂണിസ്റ്റ്) (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള ലളിതകലാ അക്കാദമി)